പീരുമേട്:റിമാൻഡ് കേസിലെ പ്രതി മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ എത്തിയത് മൊബൈലിൽ പകർത്താൻ ശ്രമിച്ച രാജ്‌കുമാറിന്റെ ബന്ധുവായ യുവാവിന്റെ ഫോൺ പൊലീസ് സംഘം പിടിച്ചെടുത്തു.സംഭത്തിൽ യുവാവിനെതിരെ വാഗമൺ പൊലീസ് കേസെടുത്തിട്ടുണ്ട്.. വ്യാഴാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് കോലാഹലമേട്ടിലെ രാജ്‌കുമാറിന്റെ എസ്റ്റേറ്റ് ലയത്തിൽ ഭാര്യയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തിയത്.ഇതിനിടയിൽ രാജ്കുമാറിന്റെ ബന്ധു ജേക്കബ് മൊബൈലിൽ ചിത്രം പകർത്തുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഫോൺ പിടിച്ചു വാങ്ങിയത്. മൊഴിയെുക്കുന്ന സ്ഥലത്ത് ബഹളം ഉണ്ടാക്കിയെന്നതിന് ജേക്കബിനെതിരെ വാഗമൺ പൊലിസ് കേസെടുത്തു.