പാലാ: കന്യാസ്ത്രീയ പീഡിപ്പിച്ചെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ വാദം കേൾക്കുന്നത് പാലാ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ജൂലായ് ഒൻപതിലേയ്ക്ക് മാറ്റി. കുറ്റപത്രം പ്രതിക്ക് നല്കിയതിൽ പിശകുണ്ടെന്ന പ്രതിഭാഗത്തിന്റെ പരാതി പരിഗണിച്ചാണിത്. കേസിലെ 85 സാക്ഷികളിൽ 40 പേരുടെ മൊഴികൾ ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച സാഹചര്യത്തിൽ പരാതി കൈപ്പറ്റാൻ എ.പി.പി ആദ്യം തയ്യാറായില്ല.തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം സ്വീകരിക്കുകയായിരുന്നു. സാക്ഷിമൊഴികൾ അടങ്ങിയ രേഖകൾ പ്രതിഭാഗത്തിന് കൈമാറുകയോ പ്രതിയുടെ പരാതി സ്വീകരിച്ച് നടപടികൾ തുടരുകയോ ചെയ്യേണ്ടതുണ്ട് .ഈ സാഹചര്യത്തിലാണ് കേസ് മാറ്റി വച്ചത്. ഫ്രാങ്കോ മുളയ്ക്കൽ ഹാജരായില്ല.