പാലാ: മുനിസിപ്പൽ സെക്രട്ടറിക്ക് യാത്ര അയപ്പിനു കൊടുത്ത മൊമെന്റോ തിരികെ വാങ്ങിയതിൽ ഇപ്പോൾ പല കൗൺസിലർമാർക്കും കുറ്റ സമ്മതം. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽഅഡ്വ.ബെറ്റി ഷാജു ഈ വിഷയം ഉന്നയിച്ചു. സെക്രട്ടറിയിൽ നിന്നും മൊമെന്റോ തിരികെ വാങ്ങിയ സംഭവം നഗരസഭയുടെ സൽപ്പേര് കളഞ്ഞു കുളിച്ചതായിനും ബെറ്റി വിമർശിച്ചു.
ഈ രക്തത്തിൽ തനിക്ക് പങ്കില്ല എന്നായിരുന്നൂ ചെയർ പേഴ്‌സൺ ബിജി ജോജോ യുടെ അഭിപ്രായം. ഇതിനിടെ ഈ വിഷയത്തിൽ നഗരസഭാ കൗൺസിൽ മലയാളികളുടെ മുന്നിൽ നാണംകെട്ടു എന്ന് വാട്‌സപ്പ് സന്ദേശത്തിലൂടെയുള്ള തുറന്നു പറച്ചിലുമായി ഭരണപക്ഷ കൗൺസിലർ ബിജു പാലൂപ്പടവിൽ രംഗത്തെത്തി. ഈ ലജ്ജാകരമായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇതിൽ പങ്കുചേരാതെ താൻ ഇറങ്ങി പോയി എന്ന് തനിക്ക് ആശ്വസിക്കാമെങ്കിലും ഈ കൗൺസിലെ ഒരംഗമെന്ന നിലയിൽ വ്യക്തിപരമായി സെക്രട്ടറി നവാസി നോട് മാപ്പു ചോദിക്കുകയാണെന്നും ബിജു സന്ദേശത്തിൽ പറയുന്നു.