കോട്ടയം : കെ.കെ റോഡിൽ കഞ്ഞിക്കുഴിയിലെ റെയിൽവേ മേൽപ്പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിച്ചതിൽ നാല് ഗർഡറുകൾ ബുധനാഴ്‌ച സ്ഥാപിച്ചു. ബാക്കിയുള്ളവ ഇന്നലെ രാത്രിയിൽ സ്ഥാപിച്ചു തുടങ്ങി, ഇന്ന് രാവിലെ പൂർത്തിയാക്കും. നിലവിൽ എത്തിച്ച ഗർഡറുകൾ നീളം കൂടിയതാണ്. ആയതിനാൽ ഇത് റോഡിലേയ്‌ക്കു നീണ്ടു നിൽക്കും. ഇത് ഗതാഗതത്തെ ബാധിക്കുമെന്നതിനാൽ രാത്രി മാത്രമാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്രെയിൻ ഉപയോഗിച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് ലോറിയിൽ നിന്നും ഗർഡറുകൾ ഇറക്കിയത്. 12 ഗർഡറുകൾ ജൂലായ് രണ്ടിന് എത്തിക്കും.