തലനാട്: തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സി.പി.ഐയിലെ പി.എസ്.ബാബു പാണ്ടൻകല്ലുങ്കൽ തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ മുൻ ധാരണപ്രകാരം പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ സതി വിജയൻ രാജി വച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 13-ാം വാർഡ് അംഗമാണ് ബാബു പാണ്ടൻകല്ലുങ്കൽ. എൽ.ഡി.എഫ് - 7. യു.ഡി.എഫ്- 4, ജനപക്ഷം 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.