കോട്ടയം: ഗവ.കോളേജ് ഒഫ് നഴ്‌സിംഗ് , ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ് പരിശീലനത്തിന്റെ ഭാഗമായി പേരൂർ സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക്ക് സ്‌കൂളിൽ വച്ച് കൗമാരകാലഘട്ടവും ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തി. ഏറ്റുമാനൂർ കെ.എം.സി.എച്ച് സെന്റർ മെഡിക്കൽ ഓഫിസർ ഡോ.എം.അരുൺ ഉദ്ഘാടനം ചെയ്‌തു. ഗവ.നഴ്‌സിംഗ് കോളേ‌ജ് പ്രിൻസിപ്പൽ ഡോ.വത്സമ്മ ജോസഫ്, അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എൻ.എസ് സ്‌കറിയ, സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക്ക് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പി.ലിജ, നഴ്‌സിംങ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.വി.കെ ഉഷ, പേരൂർ ഹെൽത്ത് സെന്റർ ജെ.പി.എച്ച്.എൻ മറിയാമ്മ ജോൺ, എന്നി‌വർ പ്രസംഗിച്ചു. ഫ്ളാഷ്മോബ്, ലഹരിവിരുദ്ധ ബോധവത്കരണ നാടകം, ആരോഗ്യ പ്രദർശനം, ഇന്ററാക്‌ടീവ് സെഷൻ എന്നിവ നടത്തി.