daali-abrahaam-

മേവെള്ളൂർ: കുഞ്ഞുരാമൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ കാൽനൂറ്റാണ്ടിലേറെയുള്ള സേവനത്തിനുശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഡാലി ഏബ്രഹാമിന് മാനേജ്‌മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ.യും എം.പി.ടി.എ.യും പൂർവവിദ്യാർത്ഥികളും ചേർന്ന് ഇന്ന് യാത്രയയപ്പ് നൽകും. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് സ്‌കൂൾഹാളിൽ ചേരുന്ന സമ്മേളനം വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാൽ ഉദ്ഘാടനം ചെയ്യും. പി.ടി.എ. പ്രസിഡന്റ് കെ.ആർ. ലാലു അദ്ധ്യക്ഷതവഹിക്കും. കടുത്തുരുത്തി ഡി.ഇ.ഒ: ടി.കെ. മിനി മുഖ്യ പ്രഭാഷണം നടത്തും. ഹെഡ്മിസ്ട്രസ് ഡാലി ഏബ്രഹാമിനെ ചടങ്ങിൽ സ്‌കൂൾ മാനേജർ ഡോ. കെ.എൻ. പ്രകാശം ഉപഹാരം നൽകി ആദരിക്കും. സ്‌കൂൾ മാനേജർ കെ.ആർ. അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം സരോജിനി തങ്കപ്പൻ, പഞ്ചായത്തംഗങ്ങളായ ജോമോൾ, ഓമന ജനാർദ്ദനൻ, എ.ഇ.ഒ: പ്രീതാ രാമചന്ദ്രൻ, ബി.പി.ഒ: ടി.കെ. സുവർണൻ, ഹെഡ്മാസ്റ്റർമാരായ ബിജോയി മാത്യു, സുപ്രഭ, പി.സി. റേച്ചൽ, മുൻ ഹെഡ്മാസ്റ്റർമാരായ കെ.പി. ബേബി, പി.യു. തോമസ്, ജോളി ജോൺ, സമന്വയ പ്രസിഡന്റ് സി.എം. സാമുവൽ, മുൻ അധ്യാപകൻ പി.പി. കൃഷ്ണൻകുട്ടി, പൂർവവിദ്യാർത്ഥിസംഘടനാ ഭാരവാഹികളായ കെ.സി. പ്രസാദ്, ആർ. സുധീർ, എം.കെ. വർഗീസ്, സോമൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ടി.എം. വേണുഗോപാൽ, ഹെഡ്മിസ്ട്രസുമാരായ ഡാലി ഏബ്രഹാം, എസ്. ഗീത എന്നിവർ പ്രസംഗിക്കും.