കുറിച്ചി: മദ്യലഹരിയിൽ എത്തിയ യുവാവ് കുറിച്ചി പഞ്ചായത്ത് ഓഫീസിന്റെ വാഹനം അടിച്ചു തകർത്തു. കുറിച്ചി പുലിക്കുഴി സ്വദേശി സുമേഷാണ് മദ്യലഹരിയിൽ വാഹനം തകർത്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വാഹനം തകർക്കുന്നത് കണ്ട തടയാനെത്തിയ ഡ്രൈവർ അനീഷിനെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് പഞ്ചായത്ത് ഓഫീസിലെത്തിയ ഇയാൾ വനിതാ മെമ്പർമാരെയും പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരിയെയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തെ തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലെത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.