വൈക്കം : ആൾ കേരള പ്രൊഫഷണൽ പ്രോഗ്രാം ഏജന്റ്സ് അസോസിയേഷൻ 18-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണം വൈക്കം പി. ഡബ്ല്യൂ. ഡി. റസ്റ്റ് ഹൗസിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് രവി കേച്ചേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു.വി.കണ്ണേഴൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനായി പ്രദീപ് മാളവികയെ തെരഞ്ഞെടുത്തു. സാജൻ മൂകാംബികയാണ് ജനറൽ കൺവീനർ. പന്തളം അജയൻ, വൈക്കം ദാമുമാസ്റ്റർ, അനിരുദ്ധൻ, കുമാർജി രംഗകല, ജോർജ്ജ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ആഗസ്റ്റ് 16ന് സീതാറാം ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക.