അടിമാലി: നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ റെയ്ഡില്‍ 100 ഗ്രാം കഞ്ചാവുമായി നാലുപേരെ പിടികൂടി.അടിമാലി കരയില്‍ താമസക്കാരായ മാടേപ്പടിയില്‍ സച്ചിന്‍ ശശി (22), പാലക്കാട്ട് സല്‍മാന്‍ റഷീദ് ( 21 ), തേലയ്ക്കല്‍ ആസിഫ് ബഷീര്‍ (22), മാളിയേക്കല്‍ അജിറ്റ് ബെന്നി (22) എന്നിവരെയാണ് പിടികൂടിയത്.. കോയിക്കക്കുടി സിറ്റിക്ക് സമീപം റോഡരുകിൽ കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് യുവാക്കള്‍ പിടിക്കപ്പെട്ടത്.. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയി ജയിംസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ വി സുകു, സി ഇ ഒ മാരായ ദിപുരാജ്, രംജിത് കവിദാസ് എന്നിവരും പങ്കെടുത്തു.