ഏറ്റുമാനൂർ : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രണ്ട് ട്രൈബൽ സ്‌കൂളുകളടക്കം 102 സർക്കാർ സ്‌കൂളുകൾ എസ്.എഫ്.ഐ ഏറ്റെടുത്തു. ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ നിർവഹിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി കെ.എൻ വേണുഗോപാൽ, ഏരിയാ കമ്മിറ്റിയംഗം പി.എസ് വിനോദ്, ലോക്കൽ സെക്രട്ടറി ടി.വി ബിജോയി, എസ്.എഫ്.ഐ ജില്ലാ ഭാരവാഹികളായ ദയ സാബു, പി.എ ഷമീർ, പ്രജിത്ത് കെ ബാബു, അജയ് നാഥ്, എൻ.ആർ വിഷ്ണു എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എം.എസ് ദീപക് സ്വാഗതവും, ജില്ലാ സെക്രട്ടേറിയറ്റംഗം മെൽബിൻ ജോസഫ് നന്ദിയും പറഞ്ഞു. ഏറ്റെടുത്ത സ്‌കൂളുകൾ ശുചീകരിച്ച് പെയിന്റിംഗ് ചെയ്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കുട്ടികൾക്കാവശ്യമായ ബാഗ്, ബുക്ക്, പെന, പെൻസിൽ ഉൾപ്പെടെയുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു.