അടിമാലി:ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു.അടിമാലി ചാറ്റുപാറ പാലകുളം മുരളിയുടെ മകന്‍ മനു(21)ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ചാറ്റുപാറ ഇലവുംകുഴിയില്‍ അനൂപി (21) ന് പരിക്കേറ്റു. അനൂപിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശപിച്ചു.വ്യാഴാഴ്ച രാത്രി 10 ന് അടിമാലി ഇരുന്നേറേക്കര്‍ കൂമ്പന്‍പാറ കവലയിലാണ് അപകടം.ഇവിടത്തെ കാണിക്കവഞ്ചിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയാണ് അപകടം.മനുവിന്റെ മാതാവ് സുജാത സഹോദരി ഐശ്വര്യ.