പൊൻകുന്നം : വി.എച്ച്.പി ജില്ലാ പ്രതിനിധി സമ്മേളനം പൊൻകുന്നം എച്ച്.വൈ.എം.എ ഹാളിൽ ഡോ. എൻ.കെ. മഹാദേവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.ജഗൻമയലാൽ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഭാസ്‌കരൻ മുഖ്യപ്രഭാഷണം നടത്തി. പി.എൻ. വിജയൻ ചർച്ചകൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായി അഡ്വ. ജഗൻമയലാൽ (പ്രസിഡന്റ്), കെ.ജി. സതി (വൈസ് പ്രസിഡന്റ്), പി.പി. ശശിധരൻ (സെക്രട്ടറി), ടി.സി. രാധാകൃഷ്ണൻ (ജോ. സെക്രട്ടറി), പി.എം.രഘുനാഥൻ നായർ (ട്രഷറർ), പി.കെ. ഗോപിനാഥൻ (സംഘടന സെക്രട്ടറി), പി. പ്രസാദ്, കുളപ്പുറത്ത് ശങ്കരൻകുട്ടി, എ.കെ. സോമശേഖരൻ, ഓമന ശിവൻ, അഹല്യ, രാജു മുരിക്കനാവള്ളി, കെ.ബി. ഉമേഷ്, സനൽകുമാർ തിടനാട് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.