കോട്ടയം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന തദ്ദേശസ്വയംഭരണ വാർഡുകളിൽ യു.ഡി.എഫിന് മേൽക്കൈ. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേയ്ക്കും നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും 3 ഗ്രാമപഞ്ചായത്ത് വാർഡുകളിലും യു.ഡി.എഫും, ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡുകളിൽ ഇടതുമുന്നണിയുമാണ് വിജയിച്ചത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ ജോസ് തടത്തിലും (കേരള കോൺഗ്രസ് -എം), എലിക്കുളത്ത് റോസ്മി ജോബിയും (എൽ.ഡി.എഫ് സ്വതന്ത്ര) വിജയിച്ചു.
കരൂർ ഗ്രാമപഞ്ചായത്ത് വലവൂർ ഈസ്റ്റ് വാർഡിൽ രാജേഷ് (എൽ.എഡി.എഫ്. സ്വതന്ത്രൻ), തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മോർകാട് വാർഡിൽ മായ മുരളി (കോൺഗ്രസ്- ഐ), മണിമല ഗ്രാമപഞ്ചായത്ത് പൂവത്തോലി വാർഡിൽ എം.സി ജേക്കബ് (കേരള കോൺഗ്രസ്- എം), മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഇരുമാപ്ര വാർഡിൽ ഡോളി ഐസക് (കേരള കോൺഗ്രസ് -എം) എന്നിവരാണ് വിജയിച്ചത്.
കിടങ്ങൂർ ഡിവിഷൻ
ജോസ് തടത്തിൽ (കേരള കോൺ. എം): 2742
പ്രസന്നകുമാരി (എൽ.ഡി.എഫ് സ്വതന്ത്ര): 1572
അജിതകുമാരൻ (ബി.ജെ.പി): 856
ഭൂരിപക്ഷം1170
എലിക്കുളം ഡിവിഷൻ
റോസ്മി ജോബി (എൽ.ഡി.എഫ് സ്വതന്ത്ര): 2311
ട്രീസ ജോസഫ് (യു.ഡി.എഫ്): 1745
രജനി ആർ. നായർ(ബി.ജെ.പി) :877
ഭൂരിപക്ഷം 566
കരൂർ :വലവൂർ ഈസ്റ്റ് വാർഡ്
രാജേഷ് (എൽ.എഡി.എഫ്. സ്വതന്ത്രൻ): 394
രശ്മി തങ്കപ്പൻ (കേരളാ കോൺ.എം): 361
അജി കെ.എസ് (ബി.ജെ.പി): 135
ഭൂരിപക്ഷം 33
തിരുവാർപ്പ് :മോർകാട് വാർഡ്
മായ മുരളി (കോൺഗ്രസ്) 697
രജനി സന്തോഷ് (സി.പി.എം): 382
ഭൂരിപക്ഷം: 315
മൂന്നിലവ് : ഇരുമാപ്ര വാർഡ്
ഡോളി ഐസക് (കേരള കോൺ.എം): 167
ജോസ്ലി ജോൺ(സി.പി.എം സ്വതന്ത്ര): 103
സവിത സാം (ജനപക്ഷം സെക്കുലർ): 74
ഭൂരിപക്ഷം: 64
മണിമല : പൂവത്തോലി വാർഡ്
ജേക്കബ് എം.സി (കേരള കോൺ.എം): 333
ബിനോയ് (എൽ.ഡി.എഫ് സ്വന്ത്രൻ): 294
ഭൂരിപക്ഷം: 39