വൈക്കം: റേഷൻ സാധനങ്ങൾ 15 മുമ്പ് കടകളിൽ എത്തിക്കുക, വാതിൽപ്പടി വിതരണം പൂർണമായും നടപ്പാക്കുക, വേതനം വിതരണം 5 ന് മുമ്പായി നൽകുക, റേഷൻ കടകളുടെ പ്രവർത്തന സമയം 6 മണിക്കൂറായി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നടത്തി വരുന്ന ഫാൽക്കാതല യോഗങ്ങളുടെ ഭാഗമായി വെച്ചൂർ, കടുത്തുരുത്തി എന്നിവിടങ്ങളിൽ യോഗം നടത്തി. ജില്ലാ പ്രസിഡന്റ് വി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളിൽ നടന്ന യോഗത്തിൽ ഫാൽക്കാ പ്രതിനിധികളായ എൻ. ജെ. ഷാജി വെച്ചൂർ, എൻ. കെ. രാജൻ കടുത്തുരുത്തി എന്നിവർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ്. ബൈജു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ഐ. ജോർജ്ജുകുട്ടി, സെക്രട്ടറി കെ. ഡി. വിജയൻ, പി. കെ. പ്രകാശൻ, സിറിൾ ജോസഫ്, സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് അജേഷ് പി. നായർ നന്ദി രേഖപ്പെടുത്തി.