പൊൻകുന്നം : അന്തർ സംസ്ഥാന സ്വകാര്യബസ് സമരം നേരിടാൻ പൊൻകുന്നത്ത് നിന്ന് ബംഗളൂരുവിലേയ്ക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സുമേഷ് ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ലാജി മാടത്താനിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ക്രിസ്റ്റിൻ ജോൺ, അഭിലാഷ് ചുഴികുന്നേൽ, രാഹുൽ ബി.പിള്ള, വിഴിക്കിത്തോട് ജയകുമാർ, ജെയിംസ് പെരുമാംകുന്നേൽ, റിച്ചു സുരേഷ് എന്നിവർ പ്രസംഗിച്ചു.