രാമപുരം : കൃഷിഭവനും ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക ഗ്രാമസഭയും ഞാറ്റുവേല ചന്തയും ജൂലായ് 1 മുതൽ ആരംഭിക്കും. പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി വിതരണം ചെയ്യും. 1 മുതൽ 21 വരെയാണ് പഞ്ചായത്തിലെ 18 വാർഡുകളിൽ കർഷക ഗ്രാമസഭകൾ സംഘടിപ്പിച്ചിരിക്കുന്നത്.