കോട്ടയം. കേരളത്തിലെ 85 ലക്ഷം കുടുംബങ്ങൾക്ക് റേഷൻ മണ്ണെണ്ണ നിഷേധിക്കുന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി ഉടൻ പിൻവലിക്കണമെന്ന് ജോസ് കെ.മാണി എം.പി. ആവശ്യപ്പെട്ടു.

വൈദ്യുതിയും പാചകവാതകവുമുള്ള റേഷൻ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ നൽകാൻ പാടില്ല എന്നാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. നിർദേശം നടപ്പാക്കിയാൽ കേരളത്തിലെ റേഷൻ കാർഡ് ഉടമകളിൽ 98 ശതമാനം ആളുകളും പട്ടികയിൽ നിന്നും പുറത്താകും. മത്സ്യത്തൊഴിലാളി മേഖലയെ കേന്ദ്രനിർദേശം ഗുരുതരമായി ബാധിക്കും.കേരളത്തിന്റെ സാമൂഹ്യസാഹചര്യം മനസ്സിലാക്കാതെയുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.