പൊൻകുന്നം : അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവും സി.പി.എം പൊൻകുന്നം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന ഡോ.വി .എൻ. ഗോപാലപിള്ള അനുസ്മരണം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാനം രാമകൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ. കെ. സുധാകരൻ അദ്ധ്യക്ഷനായി. പ്രൊഫ.ആർ. നരേന്ദ്രനാഥ്, അഡ്വ.ഗിരീഷ് എസ്. നായർ, വി. ജി .ലാൽ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ എന്നിവർ പ്രസംഗിച്ചു.