കോട്ടയം : ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മികച്ചനേട്ടം കൈവരിച്ചതായി ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാലിൽ മൂന്നിടത്തും വിജയിച്ച യു.ഡി.എഫ്, രണ്ടു സീറ്റുകൾ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. തിരുവാർപ്പ് പഞ്ചായത്തിൽ പരമ്പരാഗതമായി സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ മോർകാട് വാർഡിൽ 315 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ജയിച്ചത്. രണ്ടു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ കിടങ്ങൂർ ഡിവിഷൻ 1170 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പിടിച്ചെടുത്തു. എലിക്കുളം ബ്ലോക്ക് ഡിവിഷനിൽ ബി.ജെ.പി. സി.പി.എം. ബന്ധം കാരണം യു.ഡി.എഫി ന് സീറ്റ് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.