കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ല കമ്മിറ്റി വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ രാവിലെ 10 ന് കോട്ടയം എം.എൽ റോഡിലുള്ള വ്യാപാരഭവൻ ഹാളിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ അറിയിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ.തോമസ് കുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ, ജനറൽ സെക്രട്ടറി രാജു അപ്സര, സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി, മറ്റ് ജില്ല പ്രസിഡന്റുമാർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകും.