കോട്ടയം : കുമരകം ശിവഗിരി തീർത്ഥാടന പദയാത്രസമിതി കുടുംബസംഗമവും എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നാളെ നടക്കും. എസ്.എൻ.ഡി.പി യോഗം കുമരകം പടിഞ്ഞാറ് ശാഖ ഗുരുദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് നടക്കുന്ന സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. പദയാത്ര സമിതി ചെയർമാൻ പുഷ്കരൻ കുന്നത്തുചിറ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ പി.കെ.സഞ്ജീവ് കുമാർ മുഖ്യപ്രഭാഷണം നടത്തും. എസ്.കെ.എം ദേവസ്വം പ്രസിഡന്റ് വി.പി. അശോകൻ അവാർഡ് വിതരണം നടത്തും. വിവിധ ശാഖാ പ്രസിഡന്റുമാരായ ടി.ഡി. ഹരിദാസ്, കെ.ആർ. ഷിബു, കെ.കെ. സാബു, എസ്.ഡി. പ്രസാദ്, മനോഹപൻ കുന്നത്തുചിറ, പ്രകാശ് ലാൽ, യൂണിയൻ കമ്മിറ്റി അംഗം കെ.കെ. ശിശുപാലൻ, പദയാത്ര സമിതി ക്യാപ്ടൻ എം.എൻ. ഗോപിദാസ്, കെ.പി. ചന്ദ്രഭാനു, സന്തോഷ് കുമാർ, ശിവദാസ് തുടങ്ങിയവർ പ്രസംഗിക്കും. പദയാത്ര സമിതി സെക്രട്ടറി സലിമോൻ മുണ്ടുചിറ സ്വാഗതവും ഖജാൻജി സുനിൽ കരിവേലിൽ നന്ദിയും പറയും.