car

ചങ്ങനാശ്ശേരി: ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ മോർക്കുളങ്ങരയ്ക്കു സമീപമായിരുന്നു സംഭവം. വാഴപ്പള്ളി തുരുത്തി മഠം രാഗേഷും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തി നശിച്ചത്. രാകേഷിന്റെ ഭാര്യയും രണ്ടു മക്കളും ഭാര്യാപിതാവും ഭാര്യയുടെ സഹോദരന്റെ മകളുമാണ് കാറിലുണ്ടായിരുന്നത്. പുക വരുന്നത് കണ്ടു കാർ ഒതുക്കി നിർത്തി എല്ലാവരും പുറത്തിറങ്ങിയതിന് പിന്നാലെ കാർ കത്തി നശിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. ചങ്ങനാശേരി ഫയർഫോഴ്‌സ് എത്തി അണച്ചു.