ഉദയനാപുരം: കഴിഞ്ഞ അദ്ധ്യയന വർഷം നാല്, ഏഴ്, 10 ക്ലാസുകളിൽ മികച്ച വിജയം നേടിയ അക്കരപ്പാടം കയർ സർവീസ് സംഘത്തിലെ സംഘാംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പും എ.പത്മനാഭൻ എൻഡോവ്‌മെന്റും നാളെ രാവിലെ 10ന് വിതരണം ചെയ്യും. എൻഡോവ്‌മെന്റിന് സംഘാംഗങ്ങളുടെ കുട്ടികൾക്ക് പുറമെ അക്കരപ്പാടം സ്‌കൂളിൽ പഠിച്ചിരുന്നവർക്കും അപേക്ഷിക്കാമെന്ന് സംഘം പ്രസിഡന്റ് എ.പി.നന്ദകുമാർ അറിയിച്ചു.