വൈക്കം : അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതിയുടെ ആഭിമുഖ്യത്തിൽ 37-ാ മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ഡിസംബർ 12 മുതൽ 22 വരെ വൈക്കം ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് അഖില ഭാരത ഭാഗവത സത്രത്തിന്റെ രാവിലെ 11 ന് ചെമ്മനത്ത് ക്ഷേത്രാങ്കണത്തിൽ ഹരിത ട്രൈബ്യൂണൽ ചെയർമാൻ എ.വി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും. സത്രസമിതി പ്രസിഡന്റ് എം.കെ.കുട്ടപ്പൻ മേനോൻ, സെക്രട്ടറി ടി.ജി.പത്മനാഭൻ നായർ, ട്രഷറർ വി.ആർ.നാരായണൻ എമ്പ്രാൻ, ചെമ്മനത്ത് ക്ഷേത്രസമിതി പ്രസിഡന്റ് പി.എം.ശശിധരൻ നായർ, സെക്രട്ടറി രാഗേഷ്.ടി.നായർ, ഖജാൻജി രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുക്കും.