ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ 82-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10 മുതൽ ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി പി.എം ചന്ദ്രൻ റിപ്പോർട്ടും കണക്കും, ബഡ്ജറ്റും അവതരിപ്പിക്കും. യൂണിയൻ കമ്മിറ്റിയിലേയ്ക്ക് ശാഖകളിൽ നിന്നു ശുപാർശ ചെയ്തിട്ടുള്ളവരുടെ പേരും അംഗീകരിക്കും. യൂണിയൻ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് രാവിലെ 11 മുതൽ വൈകിട്ട് 5 വരെയാണ്. കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കും.