nss
nss

ചങ്ങനാശേരി : മുന്നാക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള പദ്ധതികൾ അർഹതപ്പെട്ടവർക്ക് യഥാവിധി ലഭിക്കുന്നില്ലെന്നും ഇത് സർക്കാരിന്റെ വീഴ്ചയാണെന്നും എൻ.എസ്.എസ്. മുന്നാക്കസമുദായ കമ്മിഷൻ ആവശ്യമായ പഠനം നടത്തി കാലാവധി തീരുന്നതിന് മുൻപ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചതാണ്. പുതിയ കമ്മിഷനെ നിയമിക്കുകയോ പുതിയ കമ്മിഷൻ നിലവിൽ വരുന്നതുവരെ പഴയ കമ്മിഷൻ തുടരാനുള്ള നിലപാടോ സർക്കാർ സ്വീകരിച്ചില്ല.

കമ്മിഷനിലെ മെമ്പർ സെക്രട്ടറിക്ക് യോഗ്യതയില്ലാത്തതിനാൽ ചാർജ് എടുക്കുതിനോ പുതിയ മെമ്പർ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച 10 ശതമാനം സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാരിന് സമർപ്പിക്കുന്നതിനായി രണ്ടംഗകമ്മിഷനെയും സർക്കാർ നിയമിച്ചിരുന്നു. മൂന്നുമാസത്തിനകം സർക്കാരിന് ഇതു സംബന്ധിച്ച റിപ്പോർട്ട് കമ്മിഷൻ സമർപ്പിക്കേണ്ടതായിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ഒരു സ്റ്റാറ്റ്യൂട്ടറി കമ്മിഷൻ നിലനിൽക്കെ മറ്റൊരു രണ്ടംഗകമ്മിഷനെ നിയമിച്ചത് വിവാദപരമല്ലേ?.

മുൻകമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ എന്തൊക്കെയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് മുന്നാക്കവിഭാഗത്തിൽ എത്ര സമുദായങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. അത് ഏതൊക്കെയെന്ന് ഒരു വിജ്ഞാപനത്തിലൂടെ പരസ്യപ്പെടുത്താൻപോലും സർക്കാർ തയ്യാറായിട്ടില്ല. മുന്നാക്ക സമുദായക്ഷേമ കോർപറേഷന്റെയും മുന്നാക്ക സമുദായകമ്മിഷന്റെയും പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൗകര്യവും യഥാസമയം ഫണ്ടും ലഭ്യമാക്കാതെ സർക്കാർ‌ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നും എൻ.എസ്.എസ് പ്രസ്താവനയിൽ പറയുന്നു.