പാലാ: ഡിപ്പോയിൽ ടയർ ക്ഷാമം മൂലം സർവീസ് മുടങ്ങിയ 16 കെ.എസ്.ആർ.ടി.സി ബസുകളിലെ 12 എണ്ണം ഇന്നലെ സർവീസ് പുനരാംഭിച്ചതായി പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോ അധികൃതർ അറിയിച്ചു. പാലാ-അയർക്കുന്നം വഴി കോട്ടയം പോവുന്ന നാല് ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസുകൾ ഒഴികെയുള്ള 12 എണ്ണവും ഇന്നലെ സർവീസ് നടത്തിയതായി അധികൃതർ പറഞ്ഞു. ടയറുകൾ എത്തുന്ന മുറയ്ക്ക് ബാക്കിയുള്ള സർവ്വീസുകളും പുനരാരംഭിക്കുമെന്നും ഡിപ്പോ അധികൃതർ പറഞ്ഞു. ടയർ ക്ഷാമം മൂലം പാലാ ഡിപ്പോയിലെ ബസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് 'കേരള കൗമുദി ' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.