മാനത്തൂർ: കടനാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മാനത്തൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കുടകൾ നൽകി. കടനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ബാങ്ക് ബോർഡ് അംഗവുമായ ഷിലു കൊടൂർ സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ടീനയ്ക്ക് കുടകൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. കടനാട് പഞ്ചായത്തിലെ ഏഴു സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും കടനാട് സർവീസ് സഹകരണ ബാങ്ക് കുടകൾ നൽകി . ബാങ്ക്‌ ബോർഡ് അംഗം അഡ്വ. ആന്റണി ഞാവള്ളി, അദ്ധ്യാപകരായ മജോ ജോസഫ്, ജിജോ,റാണി അഗസ്റ്റ്യൻ, ബ്രജീത്ത് എന്നിവർ സംസാരിച്ചു.