ചങ്ങനാശേരി :തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തി വിൽപ്പന നടത്തി വന്ന തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. കർണതൻസുപബ്ബു(46),അലകതേവർ (61) എന്നിവരെയാണ് ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.വി ദിവാകരന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇരുവരിൽ നിന്നുമായി ആകെ 32 പൊതി കഞ്ചാവ് കണ്ടെടുത്തു. 400 പൊതി കഞ്ചാവ് നാട്ടിൽ നിന്നും കൊണ്ട് വന്നെന്നും,ഉപയോഗത്തിനും,വില്പനക്കും ശേഷം ബാക്കിയുള്ള കഞ്ചാവാണിതെന്നും പ്രതികൾ പറഞ്ഞു. കമ്പത്ത് നിന്നുമാണ് പ്രതികൾ കഞ്ചാവ് വാങ്ങിയിരുന്നത്. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ച് വരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനോയ് കെ. മാത്യു, ബി. മണിക്കുട്ടൻ പിള്ള, സിവിൽ എക്‌സൈസ് ഓഫീസർന്മാരായ എം. നൗഷാദ്, ഡി. സുമേഷ്, കെ.ആർ അനീഷ്രാജ്, ആന്റണി മാത്യു എന്നിവർ പങ്കെടുത്തു.