പാലാ: ജലസേചന വകുപ്പ് ഉണർന്നപ്പോൾ റോഡിലേക്കുള്ള ജലധാര ഒഴിവായി; പക്ഷേ പൈപ്പ് പൊട്ടിയുള്ള കുടിവെള്ളം പകരം ഒഴുകുന്നത് മീനച്ചിലാറ്റിലേക്ക് !. പാലാ വലിയ പാലത്തിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനിൽ നിന്നും പൈപ്പ് പൊട്ടി കുടിവെള്ളം ധാരയായി റോഡിലേക്ക് ഒഴുകുന്ന കാര്യം ഇന്നലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ജലസേചന വകുപ്പ് അടിയന്തിരമായി ഇടപെട്ട്
പൈപ്പ് പൊട്ടിയ ഭാഗത്തെ വെള്ളത്തിന്റെ ഒഴുക്കിന്റെ ഗതി തന്നെ മാറ്റിയത് ! മുൻപ് മുകൾ ഭാഗത്തേക്ക് റോഡിൽ വെള്ളം ചീറ്റുകയായിരുന്നു. ഇവിടം ഇന്നലെ അടച്ചതോടെ താഴെ മീനച്ചിലാറ്റിലേക്കായി വെള്ളം ചീറ്റൽ. എന്തായാലും വഴിയാത്രക്കാർക്കും വാഹന യാത്രിക്കാർക്കും ആശ്വസിക്കാം. റോഡിൽ നിന്ന് വെള്ളം ആറ്റിലേക്കാണല്ലോ ചീറ്റുന്നത്.!