പരീക്ഷാഫലം
സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റർ ബി.എ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 15വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 12വരെ അപേക്ഷിക്കാം.
ബി.വോക് അഞ്ചാം സെമസ്റ്റർ, ആറാം സെമസ്റ്റർ (2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലായ് 15വരെ അപേക്ഷിക്കാം.
യു.ജി ഏകജാലക പ്രവേശനം
വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള രണ്ടാം സ്‌പെഷ്യൽ അലോട്ട്മെന്റിന് ഇന്നും നാളെയും പുതിയതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാവർക്കും അലോട്ട്മന്റ് നടത്തും.ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ഓപ്ഷനുകൾ പുതുക്കി നൽകാം.