പാലാ : ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ പാലാ അൽഫോൻസാ പ്രോവിൻസിൽ ളാലം ഭവനാംഗമായ സിസ്റ്റർ തെരേസ് മൂലയിൽ (84) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 1.30ന് ളാലം പഴയപള്ളിയിൽ. തീക്കോയി മൂലയിൽ പരേതരായ ആന്റണി മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഏലിയാമ്മ (തുരുത്തിയിൽ, പൂഞ്ഞാർ), കുട്ടിയമ്മ (തോണിക്കുഴിയിൽ, വെള്ളികുളം), ഫാ. തോമസ് മൂലയിൽ (വികാരി സെന്റ് പീറ്റേഴ്‌സ് പള്ളി മൂന്നാനി), പരേതരായ ചെറിയാൻ, ചാക്കോച്ചൻ, ആന്റണി, പെണ്ണമ്മ വാളിപ്ലാക്കൽ, അച്ചാമ്മ ഇരുപ്പൂഴിയ്ക്കൽ, അപ്പച്ചൻ.