പൊൻകുന്നം: സപ്ലൈകോയുടെ ലോഡിറക്കാൻ തൊഴിലാളികൾ തയ്യാറാകാത്തതിനെത്തുടർന്ന് സപ്ലൈകോ ജീവനക്കാർ തന്നെ ലോഡിറക്കി. ഇന്നലെ ഉച്ചയോടെ അരിയടക്കമുള്ള പലചരക്ക് സാധനങ്ങളുമായി ലോറിയെത്തിയെങ്കിലും എ.ഐ.ടി.യു.സി യൂണിയൻ തൊഴിലാളികൾ ലോഡിറക്കാൻ വിസമ്മതിച്ചു.ലോറിക്കാരും തൊഴിലാളികളുമായി നിലനിൽക്കുന്ന ചില പ്രശ്‌നങ്ങളാണ് കാരണം.മറ്റാരെയെങ്കിലും വിളിച്ചു ലോഡ് ഇറക്കുന്നതിന് തടസ്സമില്ലെന്ന് യൂണിയൻ തൊഴിലാളികൾ അറിയിച്ചതോടെയാണ് 4 ജീവനക്കാർചേർന്ന് ലോഡ് ഇറക്കിയത്.എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി. തൊഴിലാളികളാണ് സപ്ലൈകോയിലെത്തുന്ന ലോഡ് ഇറക്കുന്നത്. ലോഡുമായി എത്തുന്ന ലോറിക്കാരുമായി യൂണിയൻ തൊഴിലാളികൾ നിരന്തരം പ്രശ്‌നം ഉണ്ടാക്കുന്നതിനാൽ ലോറിക്കാർ വരാൻ തായാറാകുന്നില്ലെന്നും ഇതു കാരണം സൂപ്പർ മാർക്കറ്റിൽ അവശ്യ സാധനങ്ങളുടെ കുറവുണ്ടെന്നും സപ്ലൈകോ അധികൃതർ പറയുന്നു.