കോട്ടയം : പ്രഥമ സനിൽ ഫിലിപ്പ് മാദ്ധ്യമപുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പുരസ്‌കാര ജേതാവ് മനോരമ ന്യൂസിലെ വൈശാഖ് കോമാട്ടിൽ ,പ്രത്യേക പരാമർശം നേടിയ ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യൻ എന്നിവർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയിൽ നിന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സനിൽ ഫിലിപ്പ് ഫൗണ്ടേഷൻ ചെയർമാൻ എം.എസ്.അനീഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ .ഹരി, കെ.യു.ഡബ്ലു.ജെ സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജോർജ് തോമസ്,ഫാ.കുര്യാക്കോസ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഫൗണ്ടേഷൻ കൺവീനർ ഷാനോസ് ഡേവിഡ് സ്വാഗതവും നിഷാദ് റാവുത്തർ നന്ദിയും പറഞ്ഞു. നവമാദ്ധ്യമകാലത്തെ മാദ്ധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ നടന്ന സെമിനാർ നടന്നു. ടി.എം.ഹർഷൻ,​ മനീഷ് നാരായണൻ , കെ.വി.മധു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.