b

പാലാ : വിവിധ മെഡിക്കൽ എൻജിനിയറിംഗ് പ്രവേശനപരീക്ഷയിൽ വിജയികളായവരെ അനുമോദിക്കുന്നതിനായി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ വിക്ടറി ഡേ ആഘോഷം നടന്നു. മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എം.പി അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണവും, പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും നടത്തി. എൻജിനിയറിംഗ് പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദിന് 10 ലക്ഷം രൂപയും, മെഡിക്കൽ പ്രവേശനപരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഹൃദ്യ ലക്ഷ്മി ബോസിനും, എൻജിനിയറിംഗ് പ്രവേശനപരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഗൗതം ഗോവിന്ദിനും 5 ലക്ഷം രൂപ വീതവും, ജെ. ഇ. ഇ. അഡ്വാൻസ്ഡ് 182ാം റാങ്ക് നേടിയ നിരജ്ജൻ ജെ നായർക്ക് 4 ലക്ഷം രൂപയും, മെഡിക്കലിൽ മൂന്നാം റാങ്ക് നേടിയ അശ്വിൻ വി. പി.ക്ക് 3 ലക്ഷം രൂപ കാഷ് അവാർഡും സ്വർണമെഡലുകളും ഡോ. തോമസ് ഐസക് സമ്മാനിച്ചു.
15 പേർക്ക് 1 ലക്ഷം രൂപ വീതവും, 7 പേർക്ക് 75,000 രൂപ വീതവും 9 പേർക്ക് 50,000 രൂപ വീതവും, 28 പേർക്ക് 25,000 രൂപ വീതവും 25 പേർക്ക് 10,000 രൂപ വീതവും 19 പേർക്ക് 5,000 രൂപ വീതവും കാഷ് അവാർഡ് നല്കി. മെഡിക്കലിൽ 170 പേർക്കും എൻജിനിയറിംഗിൽ 130 പേർക്കുമായി ആകെ 85 ലക്ഷം രൂപായുടെ കാഷ് അവാർഡാണ് വിതരണം ചെയ്തത്.
എം.എൽ.എമാരായ പി.സി.ജോർജ്, സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്തംഗം ബെറ്റി റോയി മണിയങ്ങാട്ട്, രാജൻ മുണ്ടമറ്റം, മിനി മനോജ്, മേരി ഡൊമിനിക്, ഫാ.ജെയിംസ് മുല്ലശ്ശേരി, ഫാ. സണ്ണി മണിയാക്കുപാറ, ഫാ. ഡോ.സാംജി മാത്യു സി.എം.ഐ തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടർ സന്തോഷ് കുമാർ ബി. നന്ദി പറഞ്ഞു.