കോട്ടയം: എം.സി റോഡിൽ നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനായ യുവാവ് മരിക്കാനിടയായത് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലമെന്ന് നിർണ്ണായക സാക്ഷിമൊഴി. അപകടമുണ്ടായുമ്പോൾ തൊട്ടുപിന്നാലെ ഉണ്ടായിരുന്ന കാർ ഡ്രൈവർ ചെമ്മനംപടി സ്വദേശി ശശിയുടെ മൊഴിലാണ് ഇന്നലെ പൊലീസിനു ലഭിച്ചത്. പാലത്തിലേയ്‌ക്ക് കയറുമ്പോൾ അശ്രദ്ധമായി ബസ് വലത്തേയ്‌ക്ക് വെട്ടിച്ചതോടെ, പാലത്തിന്റെ നടപ്പാതയിൽ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്നാണ് ശശിയുടെ മൊഴി. കഴിഞ്ഞ ചൊവ്വാഴ്‌ചയുണ്ടായ അപകടത്തിൽ ആർ.ടി.സി ബസിടിച്ച് കുറുപ്പന്തറ പള്ളിയ്ക്കു സമീപത്തെ വീട്ടിലെ താമസക്കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണിയാണ് (29) മരിച്ചത്.