വൈക്കം: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തലയാഴം യൂണിറ്റിന്റെ കൺവെൻഷനും അംഗത്വ വിതരണവും ജില്ലാ സെക്രട്ടറി പ്രൊഫസർ കെ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി. കെ. മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ശിവരഞ്ജിനി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ നായർ, സി. കെ. രാമാനുജൻ നായർ, കെ. സി. കുമാരൻ, സി. വി. ഡാങ്കേ, പി. കെ. ചെല്ലപ്പൻ, സി. ടി. മേരി, ആർ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.