വൈക്കം: ജോത്സ്യത്തിന്റെ ശാസ്ത്രീയ വശങ്ങൾ പഠിച്ച് ഒട്ടേറെ ശിഷ്യ പരമ്പരകൾക്ക് അതിന്റെ മേന്മ പകർന്ന പണ്ഡിതനായിരുന്നു മണകുന്നം എം. ആർ. രാമകൃഷ്ണൻ ജോത്സ്യരെന്ന് തന്ത്രി നീണ്ടൂർമന നാരായണൻ നമ്പൂതിരി പറഞ്ഞു. അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം വൈക്കം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ജ്യോതിഷ പണ്ഡിതൻ മണകുന്നം എം. ആർ. രാമകൃഷ്ണന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാര ഭവനിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് കടൂക്കര സജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അനിൽകുമാർ ആനിക്കാട്, ജില്ലാ പ്രസിഡന്റ് വൈക്കം സുബ്രഹ്മണ്യ പിള്ള, എരുവ ശ്രീനിവാസ പിള്ള, ബിജു നമ്പൂതിരി മേലടം, പ്രദീപ് നമ്പൂതിരി അത്തിമറ്റം, ജ്യോതിരാജ് വല്ലകം, ദൈവത്തറ സന്തോഷ്, വി. ജെ. രാജ്‌മോഹൻ, ഷിബു നാരായണൻ, അജയൻ പാണാവള്ളി എന്നിവർ പ്രസംഗിച്ചു.