വൈക്കം: വൈക്കം ജനമൈത്രി പൊലീസിന്റെയും, ജനമൈത്രി സമിതിയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പഠനോപകരണ വിതരണവും, നിർധന രോഗികൾക്ക് ക്യാൻസർ ചികിത്സാ സഹായവും വിതരണം ചെയ്തു. സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം വൈക്കം സബ് ഡിവിഷൻ എ. എസ്. പി. അരവിന്ദ് സുകുമാർ ഉദ്ഘാടനം ചെയ്തു. സി. ഐ. എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. മെറിറ്റ് അവാർഡ് വിതരണം കോട്ടയം ഡി. വൈ. എസ്. പി. കെ. സുഭാഷും, ചികിത്സാ സഹായ വിതരണം ജനമൈത്രി നോഡൽ ഡി. വൈ. എസ്.പി. വിനോദ് പിള്ളയും നിർവഹിച്ചു. സി. ആർ. ഒ. കെ. വി. സന്തോഷ്, പൊലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷൻ ജില്ലാ ട്രഷറർ എം. എസ്. തിരുമേനി, എൻ. എസ്. സജീവ്, ആർ. സന്തോഷ്, കെ. ശിവപ്രസാദ്, ജോർജ് കൂടല്ലി, ശിവരാമകൃഷ്ണൻ നായർ, പി. എം. സന്തോഷ് കുമാർ, പി. സോമൻ പിള്ള എന്നിവർ പ്രസംഗിച്ചു. ആക്ടീവ് മൈൻഡ്‌സ് ഡയറക്ടർ ദിലീപ് കൈതയ്ക്കൽ ബോധവൽക്കരണ ക്ലാസെടുത്തു.