അടിമാലി: അനിയനുമായി വഴക്കിട്ടതിന് അമ്മ തല്ലിയ വിഷമത്തിൽ വീടിന് സമീപത്തെ കൊക്കോ മരത്തിൽ 13കാരൻ തൂങ്ങിമരിച്ചു. മുക്കലേക്കർ ചേലാട്ട് ജോബിയുടെയും മഞ്ജുവിന്റെയും മകൻ എഡ്വിനാണ് (13) മരിച്ചത്. ഇന്നലെ രാവിലെ 9.30നാണ് സംഭവം. അനിയൻ ഗോഡ്വിനുമായി (11) വഴക്കിട്ടതിന് ദേഷ്യപ്പെട്ട് അമ്മ മഞ്ജു എഡ്വിനെ തല്ലി അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ട ശേഷം അടുക്കളയിലേക്ക് പോയി. ഉടൻ തന്നെ വീടിനുള്ളിൽ നിന്ന് കയറെടുത്ത് അനിയൻ നോക്കി നിൽക്കെ വീട്ടുവളപ്പിലെ കൊക്കോ മരത്തിൽ എഡ്വിൻ തൂങ്ങുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സംസ്കാരം നടത്തി.