മോനിപ്പള്ളി : എസ്. എൻ. ഡി. പി യോഗം 407 -ാം നമ്പർ ശാഖയിലെ വിലങ്ങുപ്പാറ കുമാരനാശാൻ കുടുബയൂണിറ്റിന്റെ യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് കുഴുപ്പിൽ മാധവന്റെ വസതിയിൽ ചേരും. യൂണിറ്റ് ചെയർമാൻ പ്രകാശ് പുള്ളോലിക്കൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൺവീനർ കെ. കെ രാമൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. യൂണിയൻ കൗൺസിലർ രാജൻ കപ്പിലാംക്കൂട്ടം, പ്രസിഡന്റ് സുജ തങ്കച്ചൻ, വൈസ് പ്രസിഡന്റ് ബിനു തകിടിയേൽ, സെക്രട്ടറി കെ. എം. സുകുമാരൻ എന്നിവർ യോഗത്തിൽ സംസാരിക്കും. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രണവ് പ്രേമനെ യോഗത്തിൽ അനുമോദിക്കും.