കോട്ടയം: കെ.എസ്.ഇ.ബിയുടെ പനച്ചിക്കാട്, പുതുപ്പള്ളി, മീനടം, പാമ്പാടി, വാഴൂർ, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി , ഇടക്കുന്നം, മുണ്ടക്കയം എന്നീ വില്ലേജുകളിൽ കൂടി കടന്നു പോകുന്ന 66 കെവി ലൈൻ 110 കെ.വിയായി ഉയർത്തിയ കാഞ്ഞിരപ്പള്ളി - മുണ്ടക്കയം ലൈനിലൂടെ 110 കെവി വൈദ്യുതി പ്രവഹിച്ചു തുടങ്ങി. ഈ സാഹചര്യത്തിൽ ലൈനിന്റെ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തുക.