ചങ്ങനാശേരി: അയൽവാസിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ പതിനെട്ടുകാരൻ പിടിയിൽ. ചങ്ങനാശേരി സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ഇയാൾ ആരും കാണാതെ വീട്ടമ്മയുടെ വീടിനുള്ളിൽ കയറി അപമര്യാദയായി പെരുമാറുകയായിരുന്നു. ഇവർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി ഇയാളെ മർദിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. തുടർന്ന് വീട്ടമ്മ ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന് പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.