കോട്ടയം: ജില്ല രൂപീകൃതമായതിന്റെ എഴുപതാം വാർഷിക ദിനമായ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടത്തും. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു.പി, എൽ.പി വിഭാഗം വിദ്യാർഥികളുടെ പെയിന്റിംഗ് മത്സരവും 11.30ന് കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടക്കും.
രാവിലെ പത്തിന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഹൈസ്‌കൂൾ വിഭാഗം പ്രസംഗ മത്സരത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 27 വിദ്യാർഥികൾ പങ്കെടുക്കും.