കോട്ടയം : കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപം അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അൻപതിനോടടുത്ത് പ്രായം തോന്നുന്നയാളെ ഇന്നലെ രാവിലെ 11.30 ഓടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെഞ്ചിൽ ഇടത് വശത്ത് പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ വേഗം കുറച്ചപ്പോൾ ചാടിക്കയറുന്നതിനിടെയാണ് അപകടമെന്നാണ് സംശയം. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്ന് ഏറെ മാറിയാണ് മൃതദേഹം കിടന്നത്. മരിച്ചയാൾ അപകടത്തിൽപ്പെടുന്നതിനു തൊട്ടുമുൻപ് ട്രാക്കിലേയ്ക്ക് പ്രവേശിക്കുന്നത് കണ്ടതായി വഴിയാത്രക്കാർ മൊഴി നൽകിയിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.