ചങ്ങനാശേരി: ചങ്ങനാശേരി യൂണിയന്റെ 82-ാമത് വാർഷിക പൊതുയോഗം ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി പി എം ചന്ദ്രൻ 18/19 ലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും പ്രവർത്തന റിപ്പോർട്ടും 2019/20 ലേക്കുള്ള 24,52,27,772 രൂപ വരവും 24,44,39,200 രൂപ ചെലവും 7,88,572 രൂപ മിച്ചവും പ്രതിക്ഷിക്കുന്ന ബഡ്ജറ്റും അവതരിപ്പിച്ച് പാസാക്കി. ചെറുകിട വ്യവസായ യൂണിറ്റിന് 10 ലക്ഷം രൂപയും; വിദ്യാഭ്യാസ പഠന സഹായമായി 2 ലക്ഷം രൂപയും ചികിത്സാ സഹായമായി 2 ലക്ഷം രൂപയും ഭവന നിർമ്മാണത്തിന് 14 ലക്ഷം രൂപയുംശാഖാ സെക്രട്ടറിമാർക്ക് പെൻഷൻ ഇനത്തിൽ 1.20 ലക്ഷം രൂപയും വൃദ്ധജന സഹായം മംഗല്യ നിധി കലാമേള എന്നിവക്ക് 1 ലക്ഷം രൂപ വീതവും കെ വി ശശികുമാർ സ്മാരക മന്ദിരത്തിന് 60 ലക്ഷം രൂപയും ആർ ശങ്കർ സ്മാരക ശ്രീ നാരായണ കോളേജ് നിർമ്മാണത്തിന് 1കോടി 45 ലക്ഷം രൂപയും ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. യൂണിയന്റെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 98% പേർ വോട്ടു ചെയ്തു.