വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 മുതൽ 22 വരെ നടത്തുന്ന 37 ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സ്വാഗത സംഘ രൂപീകരണ സമ്മേളനം ജസ്റ്റീസ് എ. വി . രാമകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തോടു ചേർന്ന് തയ്യാറാക്കിയ വേദിയിൽ വിവിധ സമുദായ സ്ഘടനകളിലെ നൂറ്കണക്കിന് ഭക്തർ പങ്കെടുത്തു. എസ്. എൻ. ഡി. പി. യൂണിയൻ പ്രസിഡന്റ് പി. വി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. എല്ലാ സമുദായ സംഘടനകൾക്കും പ്രാതിനിധ്യം നല്കികൊണ്ടാണ് സംഘാടക സമിതി യോഗം ചേർന്നത്. അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതി ജനറൽ സെക്രട്ടറി ടി. ജി. പത്മനാഭൻ നായർ മുഖ്യ പ്രഭാഷണം നടത്തി. അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതി പ്രസിഡന്റ് എൻ. കെ. കുട്ടപ്പൻ മേനോൻ, ട്രഷറർ നാരായണൻ എമ്പ്രാൻ, ക്ഷേത്രം തന്ത്രി മോനാട്ടില്ല്ത്ത് കൃഷ്ണൻ നമ്പൂതിരി, ., എൻ. എസ്. യൂണിയൻ പ്രസിഡന്റ് ഡോ: സി. ആർ. വിനോദ് കുമാർ, കെ. പി. എം. എസ്. ജനറൽ സെക്രട്ടറി എൻ. കെ. നീലകണ്ഠൻ മാസ്റ്റർ, ധീവര സഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, അഖില കേരള വിശ്വകർമ്മ യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി, അഡ്വ: എ. സനീഷ് കുമാർ, വേലൻ മഹാജന സഭ താലൂക്ക് പ്രസിഡന്റ് മുരളി , ബി. അനിൽ കുമാർ, ചെമ്മനത്ത് ക്ഷേത്രം പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി രാകേഷ് . ടി. നായർ, ട്രഷറർ രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.