prayanam

വൈക്കം: ഇടയാഴം സെന്റ് ജോസഫ് ഇടവക ദേവാലയത്തിന്റെ മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ പ്രതിഷ്ഠാരൂപം ഭവനങ്ങളിലേക്കേഴുന്നള്ളിക്കുന്ന പ്രയാണം തുടങ്ങി. ഇടവകയിലെ 300 ഭവനങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് മാസം നീളുന്നതാണ് പ്രതിഷ്ഠാ പ്രയാണം. വീടുകളിൽ വിശുദ്ധന്റെ രൂപം എഴുന്നള്ളിച്ച് വച്ച് ഇടവക ജനങ്ങൾ ഒത്തുകൂടി പ്രാർത്ഥന നടത്തുന്നതാണ് പ്രധാന പരിപാടി. 6 വീടുകളിലാണ് ഒരു ദിവസത്തെ പ്രാർത്ഥന. വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, കുരിശ്ശുകൾ, പ്രാർത്ഥന എന്നിവയോടുകൂടിയാണ് പ്രതിഷ്ഠാ പ്രയാണം ഭവനങ്ങളിലേയ്ക്ക് നീങ്ങുന്നത്. വൈക്കത്ത് ആദ്യമായാണ് ഇടവകയിലെ എല്ലാ ഭവനങ്ങളിലേയ്ക്കും പ്രതിഷ്ഠാ പ്രയാണം നടത്തുന്നത്. വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി, ട്രസ്റ്റിമാരായ ജോൺ പൗവ്വത്തിൽ, തോമസ് വലിയമംഗലം, വൈസ് ചെയർമാൻ വിപിൻ, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.