വൈക്കം: താലൂക്ക് എൻ. എസ്. എസ്. വനിതാ യൂണിയൻ വാർഷിക പൊതുയോഗം വനിതകളുടെ ക്ഷേമത്തിനായി സ്വാശ്രയ സംഘങ്ങൾ വഴി സ്വയം തൊഴിൽ പദ്ധതിക്ക് രൂപം നല്കാൻ താലൂക്ക് എൻ. എസ്. എസ്. വനിതാ യൂണിയൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. യൂണിയൻ ഓർഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എൻ. എസ്. എസ്. യൂണിയൻ പ്രസിഡന്റ് ഡോ: സി. ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വനിത യൂണിയൻ പ്രസിഡന്റ് ശ്രീലേഖ മണിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. മധു , സെക്രട്ടറി കെ. വി. വേണുഗോപാൽ, എം. ഗോപാലകൃഷ്ണൻ, എസ്. മുരുകേശ്, വനിതാ യൂണിയൻ ഭാരവാഹികളായ മീനാറാണി, ഇന്ദിരാമണി, ദേവിപാർവ്വതി, ശ്രീദേവി ഉണ്ണികൃഷ്ണൻ, ലീലാമ്മ, ശോഭകുമാരി, കെ. കെ. ബേബി, ഷിജി രാജീവൻ, ഇന്ദിരാദേവി, വിജയഭായി, പി. മായ,എം. എസ്. ഗീത, ഇന്ദു സൂരജ്, സുശീല എം. നായർ എന്നിവർ പ്രസംഗിച്ചു.